Information
ഇന്ത്യയില്‍ യുപിഐ ലൈറ്റ് പുറത്തിറക്കി ഗൂഗിള്‍ പേ; പിന്‍ നമ്ബര്‍ നല്‍കാതെ വേഗത്തില്‍ പണമയക്കാം; സവിശേഷതകള്‍, ഇടപാട് പരിധി, എങ്ങനെ അക്കൗണ്ട് തുടങ്ങാം, അറിയേണ്ടതെല്ലാം
13 Jul 20231 മിനിറ്റ് വായന
ഇത് ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും ബാങ്കിന്റെ കോര്‍ ബാങ്കിംഗ് സംവിധാനത്തെ തത്സമയം ആശ്രയിക്കുന്നില്ലെന്ന് കമ്ബനി പ്രസ്താവനയില്‍ പറഞ്ഞു. സാധാരണ ഉപയോഗിക്കുന്ന യുപിഐ സംവിധാനത്തിന്റെ കൂടുതല്‍ ലളിതമായ പതിപ്പാണ് യുപിഐ ലൈറ്റ്.
യുപിഐ ലൈറ്റ് സംവിധാനം ഉപയോഗിക്കുന്നതിന് ലിങ്ക് ചെയ്‌തിരിക്കുന്ന ബാങ്ക് അക്കൗണ്ടില്‍ ആദ്യം പണം നിക്ഷേപിക്കണം. യുപിഐ ലൈറ്റ് അക്കൗണ്ട് സൃഷ്ടിച്ചുകഴിഞ്ഞാല്‍, ഒരാള്‍ക്ക് ഒരു ദിവസം രണ്ടുതവണ 2,000 രൂപ വീതം 4,000 രൂപ വരെ ചേര്‍ക്കാം. തുക ചേര്‍ത്തുകഴിഞ്ഞാല്‍, യുപിഐ പിൻ നല്‍കാതെ തന്നെ 200 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ നടത്താനും ഉപയോക്താക്കള്‍ക്കാവും.
ഏങ്ങനെ ആക്ടിവേറ്റ് ചെയ്യാം?
ഗൂഗിള്‍ പേ ആപ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ പ്രൊഫൈല്‍ പേജില്‍ പോയി 'ആക്ടിവേറ്റ് യുപിഐ ലൈറ്റില്‍' ക്ലിക്ക് ചെയ്യുക. ലിങ്കിംഗ് പ്രക്രിയ പൂര്‍ത്തിയാകുമ്ബോള്‍, ഉപയോക്താക്കള്‍ക്ക് യുപിഐ ലൈറ്റ് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാം. ഇടപാട് പൂര്‍ത്തിയാക്കാൻ, ഉപയോക്താക്കള്‍ 'പേ പിൻ-ഫ്രീ' എന്നതില്‍ ക്ലിക്ക് ചെയ്യേണ്ടതുണ്ട്.
സവിശേഷതകള്‍
യുപിഐ ഇടപാടുകള്‍ സുഗമമാക്കുന്നതിന് 2022 സെപ്റ്റംബറിലാണ് റിസര്‍വ് ബാങ്ക് (RBI) യുപിഐ ലൈറ്റ് ഫീച്ചര്‍ ആരംഭിച്ചത്. ഇത് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പ്രവര്‍ത്തന രംഗത്ത് കൊണ്ടുവന്നു. 15 ബാങ്കുകള്‍ നിലവില്‍ യുപിഐ ലൈറ്റിനെ പിന്തുണയ്ക്കുന്നു. വരും മാസങ്ങളില്‍ കൂടുതല്‍ ബാങ്കുകള്‍ ഇതിന്റെ ഭാഗമാവും. ചെറിയ തുക ഇടപാടുകള്‍ക്ക് ഈ പേയ്മെന്റ് സംവിധാനം വളരെ ഫലപ്രദമാണ്. ബാങ്കിന്റെ ഭാഗത്തുള്ള സാങ്കേതിക പ്രശ്നങ്ങള്‍ കൊണ്ടോ മറ്റേതെങ്കിലും കാരണത്താലോ ഇടപാടുകള്‍ നടക്കാതെ പോവുന്ന അവസ്ഥയ്ക്ക് പരിഹാരമായി യുപിഐ ലൈറ്റ് പ്രയോജനകരമാണ്.





