Information
പാട്ടുകള്‍ വൈറലാക്കാമെന്ന് പറഞ്ഞ് അടുപ്പം സ്ഥാപിച്ച് കാഴ്ചപരിമിതിയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച യുട്യൂബര്‍ അറസ്റ്റില്‍
8 Jul 20231 മിനിറ്റ് വായന
കോട്ടയം കൂട്ടിക്കല്‍ ഏന്തയാര്‍ കരയില്‍ കല്ലുപുരയ്ക്കല്‍ ജീമോനെ (42) ആണ് മുനമ്ബം പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടി പാടുന്ന പാട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കി നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ അടുപ്പം സ്ഥാപിച്ചത്. വിഡിയോ ചിത്രീകരണത്തിനെന്ന് പറഞ്ഞ് ചെറായിയില്‍ എത്തിച്ച ശേഷമായിരുന്നു പീഡനം.

കുട്ടിയുടെ അമ്മയും സഹോദരനും ഒപ്പമുണ്ടായിരുന്നെങ്കിലും ഇവര്‍ അടുത്തില്ലാതിരുന്ന സമയത്ത് ജീമോൻ ഹോട്ടല്‍ മുറിയില്‍വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുനമ്ബം എസ്‌എച്ച്‌ഒ യു ബി വിപിന്‍കുമാര്‍, എസ്‌ഐ ടി എസ് സനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
കൊച്ചിയില്‍ മറ്റൊരു സംഭവത്തില്‍ 17കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍ അറസ്റ്റിലായിരുന്നു. മലപ്പുറം വാണിയമ്ബലം സ്വദേശി മുഹമ്മദ് ലുഖ്മാനെയാണ് (37) എറണാകുളം നോര്‍ത്ത് പ്രിൻസിപ്പല്‍ എസ്‌ഐ ടി എസ് രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇയാള്‍ കുട്ടിയെ മാത്രമല്ല. കുട്ടിയുടെ സുഹൃത്തുക്കളായ മറ്റു രണ്ടുപേരെയും ഇത്തരത്തില്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞുവിട്ടതായി തെറ്റിദ്ധരിപ്പിച്ച് ഇയാള്‍ പലരില്‍ നിന്നും വൻ തുക കൈപ്പറ്റിയതായും പരാതിയുണ്ട്.