Information
HomeNews

പയ്യന്നൂരിൽ അധ്യാപികയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസ്: അന്വേഷണത്തിന് പ്രത്യേക സ്ക്വാഡ്

16 Jul 20231 മിനിറ്റ് വായന
പയ്യന്നൂരിൽ  അധ്യാപികയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസ്: അന്വേഷണത്തിന് പ്രത്യേക സ്ക്വാഡ്


പയ്യന്നൂര്‍(www.payangadilive.in) :
അധ്യാപികയുടെ ആറുപവന്‍റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയ സംഭവത്തില്‍ ഒരുമാസം പിന്നിട്ടിട്ടും തുന്പുണ്ടാവാത്ത സാഹചര്യത്തില്‍ വീട്ടുകാര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി.

പരാതിയെ തുടര്‍ന്ന് ഡിവൈഎസ്പി പ്രത്യേക സക്വാഡ് രൂപീകരിച്ച്‌ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം മൂന്നിനാണ് പരാതിക്കാസ്പദമായ സംഭവം. 

പിലാത്തറ കോളജിലെ അധ്യാപിക പയ്യന്നൂര്‍ കിഴക്കെ തെരുവിലെ ചാത്തുണ്ണി നിലയത്തില്‍ ഹര്‍ഷന്‍റെ ഭാര്യ മഹിതയുടെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പ്രതികളിലേക്കെത്താന്‍ സഹായകമായ സിസിടിവി ദൃശ്യങ്ങളും പോലീസിന് നല്‍കിയെങ്കിലും അന്വേഷണം വേണ്ട രീതിയില്‍ നടന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. 

കൂടാതെ ദൃശ്യങ്ങള്‍ക്ക് സാധൂകരണം നല്‍കുന്ന രീതിയില്‍ത്തന്നെയാണ് മണം പിടിച്ചോടിയ പോലീസ് നായയുടെ സഞ്ചാരപഥവുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.അലമാരക്ക് മുകളില്‍ സൂക്ഷിച്ചിരുന്ന താക്കോലുപയോഗിച്ചാണ് അലമാര തുറന്നതെന്നതിന്‍റെ സൂചനകളാണ് അന്വേഷണത്തില്‍ ലഭിച്ചത്. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും കാര്യക്ഷമമായ ചോദ്യം ചെയ്യലിലൂടെ പ്രതിയെ പിടികൂടാനാകാത്തതിനാലാണ് പരാതിയുമായി ഡിവൈഎസ്പിയെ സമീപിച്ചത്. 

പ്രത്യേക സ്ക്വാഡ് രൂപീകരിച്ചതിനു പിന്നാലെ പയ്യന്നൂര്‍ പോലീസ് ഇൻസ്പെക്ടര്‍ മെല്‍ബിൻ ജോസിന്‍റെ നേതൃത്വത്തിലുള്ള സംഘം പരാതിക്കാരിയുടെ വീട്ടിലെത്തി കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക