Information
മാസ്‌ക് ധരിക്കാത്തത് ഇനി കുറ്റകൃത്യമല്ല; ഇഷ്ടമുണ്ടെങ്കില്‍ ധരിക്കാം, ധരിക്കാതിരിക്കാം
25 Jul 20231 മിനിറ്റ് വായന
പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കികൊണ്ട് 2022 ഏപ്രിൽ 27ന് ആണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൊവിഡ് ഭീഷണി നിലവിലില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പിൻവലിച്ചത്.
2020 മാർച്ചിലാണ് സംസ്ഥാനത്ത് ആദ്യമായി മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയത്. കൊവിഡ് വ്യാപനം ഉയർന്നതോടെ 2022 ഏപ്രിലിലും കഴിഞ്ഞ ജനുവരിയിലും മാസ്ക് നിർബന്ധമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. 500 രൂപയാണ് മാസ്ക് ധരിക്കാത്തതിന് ചുമത്തിയിരുന്ന പിഴ.





