Information
Home•News

ചമ്പക്കുളം മൂലം വള്ളം കളിക്കിടെ സ്ത്രീകള്‍ തു‍ഴഞ്ഞ വള്ളം മറിഞ്ഞു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

3 Jul 20231 മിനിറ്റ് വായന
ചമ്പക്കുളം മൂലം വള്ളം കളിക്കിടെ സ്ത്രീകള്‍ തു‍ഴഞ്ഞ വള്ളം മറിഞ്ഞു, രക്ഷാപ്രവര്‍ത്തനം തുടരുന്നു


ആലപ്പു‍ഴ ചമ്പക്കുളം മൂലം വള്ളം കളിക്കിടെ സ്ത്രീകള്‍ തു‍ഴഞ്ഞ വള്ളം മറിഞ്ഞ് അപകടം. വള്ളംകളിയ്ക്കിടെയാണ് വള്ളം മുങ്ങിയത്. കാട്ടില്‍ തെക്കതില്‍ വള്ളമാണ് മുങ്ങിയത്. വള്ളം മറിഞ്ഞയുടനെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതിനാൽ എല്ലാവരെയും കരക്കെത്തിച്ചു.

25 പേര്‍ ഉണ്ടായിരുന്ന വള്ളമാണ് മുങ്ങിയത്. ചമ്പക്കുളം പഞ്ചായത്തിലെ സി.ഡി.എസ് അംഗങ്ങളാണ് വള്ളം തു‍ഴഞ്ഞത്. അപകടത്തെ തുടര്‍ന്ന് മറ്റ് വള്ളം കളി മത്സരങ്ങള്‍ നിര്‍ത്തിവെച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക