Kerala
HomeNews

മുല്ലപ്പള്ളി നയിക്കുന്ന ജനമഹായാത്ര ഇന്ന്‌ ആരംഭിക്കും

2 Feb 20191 മിനിറ്റ് വായന
മുല്ലപ്പള്ളി നയിക്കുന്ന ജനമഹായാത്ര ഇന്ന്‌ ആരംഭിക്കും

കാസര്‍ഗോഡ്‌: കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണം തുറന്നു കാട്ടുന്നതിനും പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പിന്‌ ഫണ്ട്‌ ശേഖരിക്കാനുമായി കെ.പി.സി.സി. പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ കാസര്‍ഗോഡ്‌ നിന്നു തിരുവനന്തപുരംവരെ നയിക്കുന്ന ജനമഹായാത്ര ഇന്ന്‌ ആരംഭിക്കും.
ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ കാസര്‍ഗോഡ്‌ നായന്‍മാര്‍മൂലയില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി പാര്‍ട്ടി പതാക മുല്ലപ്പള്ളി രാമചന്ദ്രന്‌ നല്‍കി ജനമഹായാത്ര ഉദ്‌ഘാടനം ചെയ്യും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്‌, ഉമ്മന്‍ചാണ്ടി, കെ. സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, മുസ്ലീം ലീഗ്‌ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, കര്‍ണ്ണാടക മന്ത്രിമാരായ ഡി.കെ. ശിവകുമാര്‍, യു.ടി. ഖാദര്‍, എ.ഐ.സി.സി പ്രവര്‍ത്തകസമിതിയിലെ പ്രത്യേക ക്ഷണിതാവ്‌ പി.സി. ചാക്കോ, പി.സി. വിഷ്‌ണുനാഥ്‌, കെ.പി.സി.സി വര്‍ക്കിങ്‌ പ്രസിഡന്റുമാരായ കെ. സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്‌ എന്നിവര്‍ സംബന്ധിക്കും. വൈകുന്നേരം അഞ്ചിന്‌ കുമ്പളയില്‍ സ്വീകരണം നല്‍കും. നാലിന്‌ രാവിലെ പത്തിന്‌ ഉദുമ മണ്ഡലത്തിലും 11 ന്‌ കാഞ്ഞങ്ങാട്ടും സ്വീകരണം നല്‍കും. ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ തൃക്കരിപ്പൂരിലെ സ്വീകരണത്തിനു ശേഷം കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക