Information
HomeNews

മീങ്കുഴി ഡാം കരകവിഞ്ഞു; നിരവധി കുടുംബങ്ങള്‍ ഭീഷണിയില്‍

6 Jul 20231 മിനിറ്റ് വായന
മീങ്കുഴി ഡാം കരകവിഞ്ഞു; നിരവധി കുടുംബങ്ങള്‍ ഭീഷണിയില്‍


പയ്യന്നൂര്‍
: നഗരസഭയില്‍ മീങ്കുഴി ഡാം കരകവിഞ്ഞു. ഇതോടെ കാനായി തോട്ടംകടവ്, മണിയറ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലായി.

വണ്ണാത്തിപ്പുഴയില്‍ നിന്നുള്ള വെള്ളം പ്രദേശങ്ങളിലെ വയലുകളില്‍ പരന്നൊഴുകുകയാണ്.

കോറോം പരവന്തട്ട, മൂത്തത്തി, കോട്ട, പെരുമ്ബ ചിറ്റാരിക്കൊവ്വല്‍, മുക്കൂട് തുടങ്ങിയ പ്രദേശങ്ങളാണ് വെള്ളപ്പൊക്ക ഭീഷണിയിലുള്ളത്. ഇപ്പോള്‍ വീട്ടുപറമ്ബുവരെ വെള്ളമെത്തിയെങ്കിലും വീടുകള്‍ക്കുള്ളില്‍ എത്തിയിട്ടില്ല. എന്നാല്‍ മലയോരത്ത് മഴ കൂടുകയാണെങ്കില്‍ സ്ഥിതി ആശങ്കാജനകമാവും.

പയ്യന്നൂര്‍ കോറോത്ത് നൂറ്റാണ്ടു പഴക്കമുള്ള ചെമ്ബക മരം കടപുഴകി. കോടക്കല്‍ തറവാട് വീട്ടുമുറ്റത്ത് നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള തറ കെട്ടി സംരക്ഷിച്ച ചെമ്ബക മുത്തശ്ശിയാണ് മഴയില്‍ മറിഞ്ഞു വീണത്. മരം വീണ് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്കൂട്ടര്‍ തകര്‍ന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക