Information
HomeNews

പ്ലസ് വണ്‍ പ്രവേശനം: സമഗ്ര വിലയിരുത്തല്‍ ഉണ്ടാകും; സപ്ലിമെന്ററി അലോട്ട്മെന്റ് ഒഴിവുകള്‍ അപേക്ഷ ജൂലൈ 8 മുതല്‍ 12 വരെ

7 Jul 20232 മിനിറ്റ് വായന
പ്ലസ് വണ്‍ പ്രവേശനം: സമഗ്ര വിലയിരുത്തല്‍ ഉണ്ടാകും; സപ്ലിമെന്ററി അലോട്ട്മെന്റ് ഒഴിവുകള്‍ അപേക്ഷ ജൂലൈ 8 മുതല്‍ 12 വരെ


തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച്‌ ഉടൻ സമഗ്ര വിലയിരുത്തല്‍ ഉണ്ടാകുമെന്നും ഇത്തവണ പ്ലസ് വണ്‍കാര്‍ക്ക് 50 അധിക അധ്യയന ദിവസങ്ങള്‍ ലഭിക്കുമെന്നും പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഒരു യോഗം കൂടി ചേരും. പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച്‌ ആര്‍ക്കും ആശങ്ക വേണ്ടെന്നും മന്ത്രി ആവര്‍ത്തിച്ച്‌ വ്യക്തമാക്കി.

പ്രഖ്യാപിച്ച തീയതിയില്‍ തന്നെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാനും പ്രഖ്യാപിച്ച തിയതിയില്‍ തന്നെ ക്ലാസ് തുടങ്ങാനുമായി. ഇതുകൊണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് 50 അധിക അധ്യയന ദിവസങ്ങള്‍ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഹയര്‍സെക്കണ്ടറിയില്‍ ഇതുവരെ മെറിറ്റ് സീറ്റില്‍ 2,63,380 പേരും സ്പോര്‍ട്സ് ക്വാട്ടയില്‍ 4026 പേരും കമ്മ്യൂണിറ്റി ക്വാട്ടയില്‍ 19,901 പേരും മാനേജ്മെന്റ് ക്വാട്ടയില്‍ 20,431 പേരും അണ്‍ എയ്ഡഡ് ക്വാട്ടയില്‍ 12,945 പേരും അടക്കം ആകെ 3,20,683 പേര്‍ പ്രവേശനം നേടിയിട്ടുണ്ട്. സപ്ലിമെന്ററി അലോട്ടുമെന്റ് ഒഴിവുകള്‍ അപേക്ഷ സമര്‍പ്പണം ജൂലൈ 8 മുതല്‍ 12 വരെയാണ്.

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ അഞ്ചിന് തുടങ്ങി. മൂന്നേകാല്‍ ലക്ഷത്തിലധികം കുട്ടികളാണ് പ്രവേശനം നേടിയത്. വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ 22,145 പേര്‍ പ്രവേശനം നേടിയിട്ടുണ്ട്. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഒഴിവുകളിലുള്ള അപേക്ഷ ജൂലൈ 8 മുതല്‍ 12 വരെയാണ്. അതേസമയം, പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് തുടങ്ങിയിട്ടും മലപ്പുറത്ത്‌ പ്രതിസന്ധി തുടരുകയാണ്. വിദ്യാര്‍ത്ഥികള്‍ പണം കൊടുത്ത് പഠിക്കേണ്ട അണ്‍ എയ്ഡഡ് മേഖലയും, വിഎച്ച്‌എസ്‌ഇ പോലുള്ള മറ്റ് കോഴ്‌സുകളിലെ സീറ്റുകളും പരിഗണിച്ചാല്‍ പോലും പതിനയ്യായിരത്തോളം പേര്‍ പുറത്താണ്.

മലപ്പുറത്ത്‌ പ്ലസ് വണ്ണിനായി അപേക്ഷിച്ചവര്‍ 81022 പേരാണ്. 47424 പേര്‍ക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. 33598 പേര്‍ സീറ്റ് കിട്ടാതെ പുറത്താണ്‌. എയ്ഡഡ് സ്കൂളിലെ കമ്മ്യൂണിറ്റി മാനേജ്മെന്റ് ക്വോട്ട, സാമ്ബത്തിക ഭാരത്തോടെ പഠിക്കേണ്ട അണ്‍ എയ്ഡഡ് മേഖല, ഐടിഐ, പോളി ടെക്നിക്, വിഎച്ച്‌എസ്‌ഇ തുടങ്ങിയ മറ്റു കോഴ്‌സുകളുടെയും സീറ്റുകള്‍ പരിഗണിച്ചാല്‍ പോലും 15000 പേര്‍ പുറത്താകും. സാമ്ബത്തിക ബാധ്യത കാരണം പല കുട്ടികളും അണ് എയ്ഡഡ് സീറ്റുകള്‍ തെരെഞ്ഞെടുക്കാറില്ല.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക