Information
HomeNews

മാലിന്യം തള്ളിയ ആള്‍ക്കെതിരെ 50 ,000 പിഴ

10 Jul 20231 മിനിറ്റ് വായന
മാലിന്യം തള്ളിയ ആള്‍ക്കെതിരെ 50 ,000 പിഴ


പയ്യന്നൂര്‍
: രാമന്തളിയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മാലിന്യം തള്ളിയ വ്യക്തിക്കെതിരെ നടപടി. പുന്നക്കടവിലെ സി.എ.സലീമിനെതിരേയാണ് പഞ്ചായത്ത് നടപടി .

രാമന്തളി പഞ്ചായത്തിലെ വടക്കുമ്പാട് മൗലവി റോഡിലെ പാണ്ഡികശാലയില്‍ ഹംസയുടെ വീടിനു സമീപത്ത് ചേനോത്ത് അങ്ങാടിയില്‍ ഉസൈന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ പറമ്പിലാണ് മാലിന്യം തള്ളിയത്. കെട്ടിട അവശിഷ്ടങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളുമുള്‍പെടെയാണ് രാത്രിയില്‍ ലോറിയില്‍ കൊണ്ടുവന്ന് തള്ളിയത്.പരിസരവാസികള്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ഷുഹൈബ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി.ഗിരീഷ്, സെക്രട്ടറി എം.ചന്ദ്രശേഖരന്‍ എന്നിവരാണ് പരിശോധന നടത്തിയത്.
ഇവരുടെ പരിശോധനയിലാണ് രാമന്തളിയില്‍ കൊണ്ടുവന്ന് മാലിന്യം നിക്ഷേപിച്ചത് പയ്യന്നൂരിലെ സ്വകാര്യ വ്യക്തിയുടെ ഉമസ്ഥതയിലുള്ള ബില്‍ഡിംഗ് അവശിഷ്ടങ്ങളും മറ്റുമാണെന്ന് കണ്ടെത്തിയത്.മാലിന്യം തള്ളിയ സംഭവത്തിന് പിന്നിലുള്ളവരെ തിരിച്ചറിഞ്ഞതോടെ മാലിന്യം തിരിച്ചെടുക്കുകയായിരുന്നു.നിയമ ലംഘനം ഇയാള്‍ സമ്മതിച്ചതായി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.മാലിന്യ നിര്‍മാര്‍ജനത്തിനായി ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നതിനിടയിലെ ഈ നിയമ ലംഘനത്തിനെതിരെ 50,000 രൂപ പിഴയുള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചതായി അധികൃതർഅറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക