Information
HomeNews

കണ്ണൂരിൽ ക്ഷണിക്കാത്ത ചടങ്ങിനെത്തിയ ആദ്യ ഭാര്യക്ക് മർദ്ദനം; 4 പേർക്കെതിരെ കേസ്

10 Jul 20231 മിനിറ്റ് വായന
കണ്ണൂരിൽ  ക്ഷണിക്കാത്ത ചടങ്ങിനെത്തിയ ആദ്യ ഭാര്യക്ക് മർദ്ദനം; 4 പേർക്കെതിരെ കേസ്


കണ്ണൂർ
:  ആദ്യഭാര്യയെ ഒഴിവാക്കാത്ത ഭർത്താവിന്റെ രണ്ടാം ഭാര്യയുടെ വിവാഹാനന്തര ചടങ്ങിനെത്തിയ യുവതിയെ ഭർത്താവിന്റെ മാതാവും ബന്ധുക്കളും ചേർന്ന് മർദ്ദിച്ചു. പരാതിയിൽ നാലു പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തും

ഇന്നലെ ഉച്ചക്ക് 12-30 മണിയോടെ പയ്യാമ്പലം മർമ്മരം റിസോർട്ടിലാണ് സംഭവം. ആദ്യ ഭാര്യയായ ഇരിക്കൂർ സ്വദേശിയായ 22കാരിയുടെ പരാതിയിലാണ് ഭർതൃമാതാവ് ബന്ധുക്കൾക്കുമെതിരെ കേസെടുത്തത്. അതേ സമയം ചടങ്ങിൽ അതിക്രമിച്ച് കയറി ശല്യം ചെയ്തതിന് യുവതിക്കും മാതാവിനെതിരെയും പരാതിയിൽ ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക