Information
വി ഐ പി കളി എ ഐ ക്യാമറയോട് വേണ്ട! പിഴയിട്ടത് ജില്ലയിലെ 33 സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക്, 24 എണ്ണവും പൊലീസ് വാഹനങ്ങള്‍
7 Jul 20231 മിനിറ്റ് വായന
ഡ്രൈവര്‍മാര്‍ സീറ്റ്ബെല്‍റ്റ് ഇടാത്തതാണ് പൊലീസ് വാഹനങ്ങളെ പ്രധാനമായും കുടുക്കിയത്. മുന്നില്‍ ഇടതുവശത്തിരുന്ന ഉദ്യോഗസ്ഥൻ സീറ്റ് ബെല്‍റ്റ് ഇടാത്തതിനും പിഴ ലഭിച്ചിട്ടുണ്ട്. മറ്റു വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് തന്നെയാണ് പ്രധാന വില്ലനായത്. ജൂണ്‍ അഞ്ച് മുതല്‍ 25 വരെ 22,069 നിയമലംഘനങ്ങളാണ് ജില്ലയിലെ നിരത്തുകളിലുള്ള 53 എ.ഐ ക്യാമറകള്‍ കണ്ടെത്തിയത്.
പൊലീസ് വാഹനങ്ങളിലെ നിയമലംഘനങ്ങള്‍ക്ക് ഡി.ജി.പി ഓഫീസിലേക്ക് ചെലാനുകള്‍ പറക്കും. നിയമലംഘനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിവാഹൻ സൈറ്റ് വഴിയാണ് തയ്യാറാക്കുന്നത്. പലപ്പോഴും ഈ സൈറ്റ് തകരാറിലാകുന്നത് ഉദ്യോഗസ്ഥര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ക്യാമറ സ്ഥാപിച്ച ശേഷം റൂറല്‍ മേഖലകളില്‍ നിയമലംഘനങ്ങള്‍ കുറവാണെന്നും സിറ്റി പരിധിയിലാണ് കൂടുതലെന്നും മോട്ടോര്‍വാഹനവകുപ്പ് വ്യക്തമാക്കി.
ദിവസം 1500 ചെലാനുകള്‍
ദിവസം 1000-1500 ചെലാനുകള്‍ അയയ്ക്കുന്നുണ്ട്. നിയമലംഘനം കണ്ടെത്തി പരിവാഹൻ സോഫ്ട്‌വെയറില്‍ അപ്‌ലോഡ് ചെയ്ത ശേഷമാണ് ചെലാൻ തയ്യാറാക്കുന്നത്. വൈകിട്ട് അഞ്ച് വരെയുള്ള നിയമലംഘനങ്ങള്‍ തയ്യാറാക്കി കണ്‍ട്രോള്‍ റൂമില്‍ സൂക്ഷിക്കും. തപാല്‍വകുപ്പില്‍ നിന്ന് ആളെത്തിയാണ് വിലാസത്തിലേക്ക് അയക്കുന്നത്. തപാല്‍ ചെലവ് കെല്‍ട്രോണാണ് വഹിക്കുന്നത്.





