Information
പെയ്തിറങ്ങിയത് 146 ശതമാനം അധിക മഴ; വെള്ളപ്പൊക്കത്തിനൊപ്പം ജീവിക്കാനാണ് ഇനി പഠിക്കേണ്ടതെന്ന് വിദഗ്ധര്‍
8 Jul 20231 മിനിറ്റ് വായന
കഴിഞ്ഞ നാലുദിവസത്തിനിടെ പെയ്ത 146 ശതമാനം അധിക മഴയെപ്പോലും ഉള്‍ക്കൊള്ളാൻ സംസ്ഥാനത്തിന് കഴിയാതെ വന്നതോടെ വരും കാലങ്ങളില്‍ കേരളം പഠിക്കേണ്ടത് വെള്ളപ്പൊക്കത്തിനൊപ്പം ജീവിക്കാൻ.
ജൂലൈ രണ്ടു മുതല്‍ ആറുവരെ 105.4 മി.മീറ്റര്‍ മഴയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 14 ജില്ലകളിലുമായി പെയ്തിറങ്ങിയതാകട്ടെ 259.4 മി.മീറ്റര്‍ മഴ. കാസര്‍കോട് വെള്ളരിക്കുണ്ടില്‍ ആറാം തീയതി രേഖപ്പെടുത്തിയ 240. മി.മീറ്റര്‍ മഴയാണ് ഈ കാലയളവിലെ ഏറ്റവും അതിതീവ്രമഴ. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കനുസരിച്ച് ജൂണ്‍ ഒന്നുമുതല്‍ ജൂലൈ ഏഴു വരെ സംസ്ഥാനത്ത് ലഭിക്കേണ്ടത് 799.7 മി.മീറ്റര്‍ മഴയാണ്.
ഇതുവരെ ലഭിച്ചത് 563.2 മി. മീറ്ററും. കാലവര്‍ഷ കണക്കില്‍ ഇന്നലെ വരെ 30 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തുമ്ബോഴാണ് നിലവിലെ മഴ പോലും താങ്ങാനാകാതെ കേരളം വിറങ്ങലിച്ചുനില്‍ക്കുന്നത്.
നാലു ദിവസത്തിനിടെ, തിരുവനന്തപുരത്ത് പ്രതീക്ഷിച്ചതിനെക്കാളും 257 ശതമാനം അധികമഴ ലഭിച്ചു. എന്നാല്‍, ഈ സീസണില്‍ ലഭിക്കേണ്ട മഴയില്‍ 20 ശതമാനം കുറവ് ഇപ്പോഴും തലസ്ഥാനത്തുണ്ട്. തൃശൂരില്‍ 145 ശതമാനം അധികം ലഭിച്ചിട്ടും 31 ശതമാനം മഴയുടെ കുറവാണ്.
കോഴിക്കോട് 127 ശതമാനം അധികമഴ ലഭിച്ചിട്ടും ആകെ ലഭിക്കാനുള്ള മഴയില്‍ 49 ശതമാനം കുറവ്. ഡ്രെയിനേജുകളും ചാലുകളും കെട്ടിയടച്ചുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും വെള്ളം ഒഴുകിപ്പോകാനുള്ള സ്ഥലപരിമിതിയുമാണ് ശരാശരി മഴയെപ്പോലും പ്രളയസമാന അന്തരീക്ഷത്തിലേക്ക് കൊണ്ടെത്തിക്കുന്നത്.
ആലപ്പുഴ, എറണാകുളം ജില്ലകള്‍ ഉദാഹരണം. അപ്പര്‍ കുട്ടനാട്ടില്‍ മാത്രം 1500 ഓളം വീടുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. 2018ലെ പ്രളയവും തുടര്‍ന്നുള്ള അതി തീവ്രമഴകളും മണ്ണിന്‍റെ ആരോഗ്യവും ജൈവാംശവും നഷ്ടപ്പെടുത്തിയതും നിലവിലെ അവസ്ഥക്ക് കാരണമായി.
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വിഭിന്നമായ ഭൂപ്രകൃതിയുള്ള പ്രദേശമാണ് കേരളം. പ്രകൃതിയും പരിസ്ഥിതിയും പഠിക്കാതെ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദുരന്തങ്ങളായി പരിണമിക്കുകയാണ്. മുൻകാലങ്ങളില്‍ 100 മി.മീറ്റര്‍ പെയ്യേണ്ടിടത്ത് 200 മി.മീറ്റര്‍ പെയ്താലും ബാധിക്കാറില്ല. പക്ഷേ, ഇപ്പോള്‍ വെള്ളം ഒഴുകിപ്പോകുന്നതിന് തടസ്സങ്ങളുണ്ട്. മുമ്ബ് ഒരേക്കറില്‍ അഞ്ച് വീടുകളാണെങ്കില്‍ ഇപ്പോള്‍ 20 വീടുകളാണ്. ഇതൊക്കെ വെള്ളപ്പൊക്കത്തിനിടയാക്കിയിട്ടുണ്ട്.





