Information
HomeNews

തിരുവനന്തപുരത്ത് 13കാരിക്ക് ഏല്‍ക്കേണ്ടി വന്നത് ക്രൂര പീഡനമെന്ന് റിപ്പേര്‍ട്ട്: 1500രൂപയ്ക്ക് ട്രെയിനില്‍ പരിചയപ്പെട്ട യുവാവിന് കുട്ടിയെ വിറ്റത് അമ്മ തന്നെ; കാമുകിയുടെ സഹായത്തോടെ യുവാവ് കുട്ടിയെ നിരന്തര ലൈംഗിക പീഡനത്തിനിരയാക്കി

7 Jul 20231 മിനിറ്റ് വായന
തിരുവനന്തപുരത്ത് 13കാരിക്ക് ഏല്‍ക്കേണ്ടി വന്നത് ക്രൂര പീഡനമെന്ന് റിപ്പേര്‍ട്ട്: 1500രൂപയ്ക്ക് ട്രെയിനില്‍ പരിചയപ്പെട്ട യുവാവിന് കുട്ടിയെ വിറ്റത് അമ്മ തന്നെ; കാമുകിയുടെ സഹായത്തോടെ യുവാവ് കുട്ടിയെ നിരന്തര ലൈംഗിക പീഡനത്തിനിരയാക്കി


തിരുവനന്തപുരം
: തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ യുവാവ് പീഡിപ്പിച്ച സംഭവത്തില്‍ പുറത്ത് വരുന്നത് കൂടുതല്‍ വിവരങ്ങള്‍ .

മകളെ സ്വന്തം അമ്മ തന്നെയാണ് 1500 രൂപയ്ക്ക് യുവാവിന് വിറ്റത്. കുട്ടിയെ യുവാവ് തിരുവനന്തപുരത്തെത്തിച്ച്‌ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

കാമുകിയുടെ കൂടി സഹായത്തോടെയാണ് യുവാവ് പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കുഞ്ഞിനെ വിറ്റ അമ്മയെയും കാട്ടാക്കട പോലീസ് കസ്റ്റഡിയിലെടുത്തു.

ട്രെയിനില്‍വെച്ച്‌ യുവാവ് തമിഴ്‌നാട് സ്വദേശിയായ സ്ത്രീയുമായി പരിചയപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇവരുടെ പതിമൂന്ന് വയസുള്ള മകളെ 1500 രൂപ നല്‍കി യുവാവ് ഏറ്റെടുത്തത്. തുടര്‍ന്ന് പെണ്‍കുട്ടിയുമായി കാട്ടാക്കടയിലെത്തി ലോഡ്‌ജെടുത്ത ശേഷം ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.

ഇതിന് ശേഷം നെയ്യാര്‍ ഡാമിലെ സ്വന്തം വീട്ടിലെത്തിച്ചും കാട്ടാക്കടയിലെ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിച്ചും യുവാവ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു.

ഈ വീട്ടില്‍ കഴിഞ്ഞു വരുന്നതിനിടെ പെണ്‍ സുഹൃത്തിന്റെ അമ്മയ്ക്ക് ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നുകയും കാട്ടാക്കട പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെയും യുവാവിനെയും പെണ്‍ സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച്‌ നടത്തിയ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടിയെ 1500 രൂപയ്ക്ക് വാങ്ങിയതാണെന്ന വിവരം യുവാവ് അറിയിച്ചത്.

ഇതോടെ ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ അമ്മയെ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മൂന്നുപേരുടെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക