Information
പ്ലസ് വൺ സപ്ലിമെന്ററി ഫലം ഇന്ന് പ്രസിദ്ധീകരിക്കും; രാവിലെ 10 മണി മുതൽ പ്രവേശനം നേടാം
13 Jul 20231 മിനിറ്റ് വായന
അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിൽ നിന്ന് ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ സ്കൂളിൽ രക്ഷാകർത്താവിനോടൊപ്പം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്ന് പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും.
അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് പ്രവേശനം നേടണം. തുടർ അലോട്ട്മെന്റുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ജൂലൈ 18ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.





