Information
HomeNews

ജീപ്പിന് മുകളില്‍ തോട്ടി കെട്ടിവച്ചു; KSEB വാഹനത്തിന് 20,500 രൂപ പിഴയിട്ട് എ.ഐ ക്യാമറ

21 Jun 20231 മിനിറ്റ് വായന
ജീപ്പിന് മുകളില്‍ തോട്ടി കെട്ടിവച്ചു; KSEB വാഹനത്തിന് 20,500 രൂപ പിഴയിട്ട് എ.ഐ ക്യാമറ


വയനാട്: കെ.എസ്.ഇ.ബി വാഹനത്തിന് പിഴയിട്ട് എ.ഐ ക്യാമറ. മരക്കൊമ്ബുകള്‍ നീക്കം ചെയ്യാൻ ജീപ്പിനു മുകളില്‍ തോട്ടി കെട്ടി വച്ച്‌ പോയ കെ.എസ്.ഇ.ബി വാഹനത്തിനാണ് എ.ഐ ക്യാമറ 20,500 രൂപ പിഴയിട്ടത്.

വാഹനത്തിന് മുകളില്‍ തോട്ടി വച്ച്‌ കെട്ടിയതിന് 20000 രൂപയും ഡ്രൈവറുടെ സീറ്റ് ബെല്‍റ്റിടാത്ത യാത്രയ്ക്ക് 500 രൂപയുമാണ് പിഴയിട്ടിരിക്കുന്നത്. പിഴയടക്കേണ്ട സാഹചര്യം ഉണ്ടായാല്‍ തുക കെ.എസ്.ഇ.ബി അടയ്ക്കുമെന്ന് ഇദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.

കെ.എസ്.ഇ.ബിയുടേയും മോട്ടോര്‍ വാഹന വകുപ്പിന്റേയും ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ വിഷയം ചര്‍ച്ച ചെയ്യുന്നതായാണ് വിവരം. ഇതോടെ പിഴ ഒഴിവാക്കുമെന്നാണ് കരുതുന്നത്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ കെ.എസ്.ഇ.ബി ഇത്തരം വാഹനം ഉപയോഗിക്കുന്നത് പതിവാണ്. ക്യാമറ വന്നതാേടെ വിഷയത്തിന് എങ്ങിനെ പരിഹാരം കാണുമെന്ന് ആശങ്കയിലാണ് ജീവനക്കാര്‍.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക