Information
HomeNews

KEAM 2023 Result: സംസ്ഥാന എൻജിനീയറിംഗ് റാങ്ക് ലിസ്റ്റ് പുറത്ത്; കണ്ണൂരിൽനിന്നുള്ള സഞ്ജയ് പി മല്ലാറിന് ഒന്നാം റാങ്ക്

19 Jun 20231 മിനിറ്റ് വായന
KEAM 2023 Result: സംസ്ഥാന എൻജിനീയറിംഗ് റാങ്ക് ലിസ്റ്റ് പുറത്ത്; കണ്ണൂരിൽനിന്നുള്ള സഞ്ജയ് പി മല്ലാറിന് ഒന്നാം റാങ്ക്

തിരുവനന്തപുരം: സംസ്ഥാന എൻജിനീയറിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്. കണ്ണൂർ സ്വദേശി സഞ്ജയ്‌ പി മല്ലാറിനാണ് ഒന്നാം റാങ്ക് (സ്കോർ- 583.460/600). കോട്ടയം സ്വദേശി ആഷിക് സ്റ്റെന്നിക്ക് രണ്ടാം റാങ്ക്. കോട്ടയം സ്വദേശി ഫ്രഡ്‌ഡി ജോർജ് റോബിൻ മൂന്നാം റാങ്ക്.

എസ്. സി വിഭാഗത്തിൽ പത്തനംതിട്ട സ്വദേശി ചേതന എസ് ജെ ഒന്നാം റാങ്ക് നേടി. രണ്ടാം റാങ്ക് കോഴിക്കോട് സ്വദേശി സൂര്യദേവ് വിനോദിനാണ്. എസ്. ടി വിഭാഗത്തിൽ എറണാകുളം സ്വദേശി ഏദൻ വിനു ജോൺ ഒന്നാം റാങ്ക്.

പാലക്കാട് സ്വദേശി അനഘ എസ് രണ്ടാം റാങ്ക്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക