Information
HomeNews

കണ്ണപുരത്ത് വീടിന് നേരെ കല്ലേറ്

23 Jun 20231 മിനിറ്റ് വായന
കണ്ണപുരത്ത് വീടിന് നേരെ കല്ലേറ്


കണ്ണപുരം: വീടിന് നേരെ കല്ലേറ്. കല്ലേറിൽ വീടിൻ്റെ ജനൽ ഗ്ലാസ് തകർന്നു. ഇന്ന് പുലർച്ചെ 2.30 മണിയോടെയാണ് സംഭവം. കണ്ണപുരം അമ്പലപുറത്തെ കാവിലെ വളപ്പിൽ ഗീത (60)യുടെ വീടിന് നേരെയാണ് അക്രമം നടന്നത്.ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ലൈറ്റിട്ടു പുറത്തിറങ്ങുമ്പോഴെക്കും അക്രമി ഇരുളിൽ രക്ഷപ്പെട്ടു.വിവരമറിഞ്ഞ് കണ്ണപുരം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.വീട്ടുടമപോലീസിൽ പരാതി നൽകി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക