Information
HomeNews

ഓപ്പറേഷന്‍ ക്ലീന്‍ കണ്ണൂര്‍; എം.ഡി.എം.എ. ലഹരിമരുന്നുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

22 Jun 20231 മിനിറ്റ് വായന
ഓപ്പറേഷന്‍ ക്ലീന്‍ കണ്ണൂര്‍; എം.ഡി.എം.എ. ലഹരിമരുന്നുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍


കണ്ണൂര്‍
: എം.ഡി.എം.എ. ലഹരിമരുന്നുമായി രണ്ടുപേര്‍ കണ്ണൂരില്‍ പിടിയില്‍. കാസര്‍കോട് മഞ്ചേശ്വരം ഉദ്യോവാര്‍ സറീന കോട്ടേജിലെ നസീര്‍(39) കണ്ണൂര്‍ കടലായി കൂലിയിന്റവിട വീട്ടില്‍ സമീര്‍(44) എന്നിവരെയാണ് 13.35 ഗ്രാം എം.ഡി.എം.എ.യുമായി കണ്ണൂര്‍ ടൗണ്‍ ഇൻസ്പെക്ടര്‍ ബിനുമോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കണ്ണൂര്‍ താവക്കര റെയില്‍വേ അണ്ടര്‍ബ്രിഡ്ജിന് സമീപം ലഹരിമരുന്ന് വില്‍പ്പന നടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഓപ്പറേഷൻ ക്ലീൻ കണ്ണൂരിന്റെ ഭാഗമായി ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായി കണ്ണൂര്‍ പോലീസ് വിവിധയിടങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക