Information
സ്കൂൾ സംഗമത്തിനായി നാട്ടിലേക്ക് വരുന്നതിനിടെ ട്രെയിനിൽ കുഴഞ്ഞുവീണ് മരിച്ചു
19 Jun 20231 മിനിറ്റ് വായന
അവശ നിലയിലായ മോഹനനെ റെയിൽവെജീവനക്കാർ കൊയിലാണ്ടി ഗവ: ആശുപത്രിയിൽ എത്തിച്ച് മെഡിക്കൽ ഓഫീസർ പരിശോധിച്ച് മരണംസ്ഥിതീകരിക്കുകയായിരുന്നു. അടുത്ത ദിവസം മാതമംഗലം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്നഎസ്.എസ്.എൽ.സി. പൂർവ്വ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കുവാൻ കൂടിയായിരുന്നു മോഹനൻ നാട്ടിലേക്ക് വരുന്നത്. തൃശ്ശൂരിൽ ബി.എസ്.എൻ.എൽ റിട്ട. ചീഫ് അക്കൗണ്ട്സ് ഓഫീസറാണ്. കൈതപ്രം കരിങ്കൽച്ചാലിലെ പാചക വിദഗ്ദൻ ആനിടിൽ കൃഷ്ണ പൊതുവാളുടെയും പരേതയായ കാർത്യായണിയുടെയും മകനാണ്. ഭാര്യ: ജ്യോതി (ഇൻസ്പെക്ടർ, ജി.എസ്.ടി. സെൻട്രൽ എക്സൈസ്, ഗുരുവായൂർ )മക്കൾ: അനിരുദ്ധ് (ബോസ്റ്റൺ , അമേരിക്ക),സ്വാതി ( പ്ലസ് ടു വിദ്യാർത്ഥിനി, തൃശ്ശൂർ )സഹോദരങ്ങൾ:രമേശൻ(കൈതപ്രം ) ,ഗീത, രത്നമണി. മൃതദേഹംകൊയിലാണ്ടി താലൂക്ക്ആസ്പത്രിയിൽ. സംസ്കാരം ചൊവ്വാഴ്ച തൃശ്ശൂരിൽ നടക്കും.





