Information
എച്ച്.ഡി.സി.എം കോഴ്സിന് അപേക്ഷ ക്ഷണിച്ചു
19 Jun 20231 മിനിറ്റ് വായന
പറശ്ശിനിക്കടവ് : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (എച്ച്ഡിസിഎം) കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
മെറിറ്റ്/പ്രവേശന പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. 2023 ജനുവരി ഒന്നിന് 40 വയസ് കവിയാത്ത ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. എസ് സി/ എസ് ടി വിഭാഗക്കാര്‍ക്കും സഹകരണ സ്ഥാപനങ്ങളിലും സഹകരണവുമായി ബന്ധപ്പെടുന്ന സര്‍ക്കാര്‍ വകുപ്പിലെ ജീവനക്കാര്‍ക്കും നിയമാനുസൃതമായി സീറ്റ് സംവരണം ഉണ്ടായിരിക്കും.
www.icmkannur.org എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ നല്‍കുന്നതിനുള്ള അവസാന തീയ്യതി ജൂലൈ മൂന്ന്.
ഫോണ്‍: 04972784002/ 2784044





