Information
HomeNews

ചായ ഊതി കുടിക്കാറുണ്ടോ? ജാഗ്രത!!

21 Jun 20231 മിനിറ്റ് വായന
ചായ ഊതി കുടിക്കാറുണ്ടോ? ജാഗ്രത!!


മലയാളിയ്‌ക്ക് ചായ ഇല്ലാതെ ഒരുദിനം സ്വപ്‌നം കാണാൻ പോലും കഴിയില്ല. എത്ര ചൂടുള്ള ദിവസമാണെങ്കിലും ചൂട് ചായ നിര്‍ബന്ധമാണ്.

നല്ല ചൂട് ചായ ആണെങ്കിലും ചിലര്‍ക്ക് ഊതി കുടിക്കുന്നതാണ് പതിവ്. ഇത്തരത്തില്‍ ചൂട് ചായ കുടിക്കുന്നവര്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതായിരിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

അമിതമായി ചൂട് ചായ കുടിക്കുന്നത് ഉദരത്തിലെ കോശങ്ങളെ ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വയറിനകത്തെ ഗ്യാസിട്രിക് രസത്തെ ഇത് ലയിപ്പിക്കുകയും ഇതുവഴി ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ചൂടുള്ള ചായ കുടിക്കുന്നത് നാവിലെ രസമുകുളങ്ങളെ ബാധിക്കാനും സാധ്യതയേറെയാണ്. ചുണ്ട് കറുക്കുന്നതിനും ചൂട് ചായ കാരണമാകും.

മദ്യം കഴിക്കുന്നവരുടെ വില്ലനാണ് ചായ. മദ്യം സ്ഥിരമായി കഴിക്കുന്നവരാണെങ്കില്‍ ചൂട് ചായ ഊതി കുടിക്കുന്നത് ഒഴിവാക്കുന്നതാകും നല്ലത്. ചൂട് ചായ ഊതി കുടിക്കുന്നത് അര്‍ബുദം വരാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കും. ആഴ്ചയില്‍ ഒരു തവണ ചായ കുടിക്കുന്നവരെ അപേക്ഷിച്ച്‌ ദിവസേന മദ്യവും തിളച്ച ചായും കുടിക്കുന്നവരില്‍ അന്നനാളത്തില്‍ ക്യാൻസര്‍ വരാനുള്ള സാധ്യത അഞ്ച് മടങ്ങ് കൂടുതലായിരിക്കും. ചൈനയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പുകവലിക്കുന്നവരിലും ചൂടൻ ചായ വിപരീത ഫലമാണ് നല്‍കുക. പുകവലിക്കുന്നവര്‍ ദിവസവും തിളച്ച ചായ കുടിക്കുകയാണെങ്കില്‍ അര്‍ബുദ സാദ്ധ്യത രണ്ട് മടങ്ങ് കൂടുമെന്നും പഠനത്തില്‍ പറയുന്നു.

ക്ഷീണം വരുമ്ബോള്‍ ഉന്മേഷത്തിന് കുടിക്കുന്ന ചായ എട്ടിന്റെ പണി തരുമെന്ന ആവലാതിയിലാണോ, എന്നാല്‍ പരിഹാരമുണ്ട്. 60 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലുള്ള ചായ കുടിക്കുന്നതാണ് കൂടുതല്‍ അപകടം. ചായ എടുത്ത് നാലഞ്ച് മിനിറ്റ് ശേഷം അത് ചെറുതായി തണുത്ത് തുടങ്ങുമ്ബോള്‍ കുടിക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്നും പഠനത്തില്‍ പറയുന്നു. ചായ മാത്രമല്ല കാപ്പിയും ഇതേ രീതിയില്‍ അപകടം സൃഷ്ടിക്കുന്നുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക