Information
ഇയർബഡ്സ് കേൾവിനഷ്ടത്തിനു കാരണമാകുമോ? ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാൻ
18 Jun 20231 മിനിറ്റ് വായന
ചെവി വൃത്തിയാക്കാൻ കോട്ടൺ ബഡ്സ് ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ചെവി പ്രത്യേകപരിഗണന കൊടുക്കേണ്ട വളരെ പ്രധാനപ്പെട്ട അവയവമാണ്. ചെവിയിൽ കുറച്ചുകാലം കൂടുമ്പോൾ മെഴുകു പോലുള്ള ഒരു വസ്തു രൂപപ്പെടും. ഈ വാക്സ് നീക്കം ചെയ്യാൻ കോട്ടൺബഡ്സ് ഉപയോഗിക്കും മുൻപ് അറിയേണ്ട ചില കാര്യങ്ങളുണ്ട്.
ചെവിയിലെ ഈ മെഴുക് (cerumen) നീക്കം ചെയ്യാൻ ശ്രമിക്കുന്നത് അപകടകരവും അണുബാധ ഉണ്ടാക്കുന്നതും ആണെന്ന് ഡോക്ടര്‍മാർ ഉപദേശിക്കുന്നു. ഗുണത്തേക്കാളേറെ കോട്ടൺ ബഡ്സുകൾ ദോഷമാണ് ചെയ്യുക. ഇടയ്ക്കിടെ കോട്ടണ്‍ ബഡ് ഉപയോഗിക്കുമ്പോൾ െമഴുകിനെ കർണപുട (eardrum) ത്തിലേക്ക് തള്ളുകയാണ് ചെയ്യുന്നത്. കർപുടം പൊട്ടാൻ ഇതിടയാക്കും. മാത്രമല്ല ഇയർവാക്സിനെ ബഡ് ചെവിക്കുള്ളിലേക്ക് തള്ളുന്നത് തടസ്സം (block) ഉണ്ടാകുകയും ഇത് കട്ടിയായി സ്ഥിരമായ േകൾവിനഷ്ടത്തിലേക്കു നയിക്കുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
മെഴുക് കർണപടത്തെ തുളയ്ക്കുകയും കടുത്ത വേദനയ്ക്കും അണുബാധയ്ക്കും കാരണമാകുകയും ചെയ്യും. വളരെ നേർത്ത, സെൻസിറ്റീവായ ഇടങ്ങളിൽ ബഡ് ഉരയ്ക്കുമ്പോൾ ബ്ലീഡിങ് ഉണ്ടാകാനും സാധ്യതയുണ്ട്.
ചെവിയിലെ അണുബാധയുടെ ലക്ഷണങ്ങൾ
▶️ചെവി വേദന
▶️ചെവിയില്‍ മുഴക്കം
▶️കേൾവിക്കുറവ്
▶️ചെവിയിൽനിന്ന് ദുര്‍ഗന്ധം
▶️ഇടയ്ക്കിടെയുള്ള തലചുറ്റൽ
▶️കടുത്ത ചുമ





