മാട്ടൂൽ നജാത്ത് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെ തുടക്കം മുതൽ നേതൃനിരയിലെ സജീവ സാന്നിദ്ധ്യവും സ്കൂൾ അഡ്മിനിസ്ട്രേറ്ററുമായിരുന്ന ബി. സി. അബ്ദുല്ലയുടെ നിര്യാണത്തിൽ നജാത്ത് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ മാനേജ്മെന്റും, അധ്യാപകരും വിദ്യാർഥികളും അനുശോചിക്കുകയും വേദാമ്പ്രം പള്ളി ഇമാം ഇസ്ഹാഖ് ഉസ്താദിന്റെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തുകയും ചെയ്തു.
പരേതനോടുള്ള ആദരസുചകമായി ഉച്ചക്ക് ശേഷം സ്കൂളിന് അവധി നൽകി. അധ്യാപകർ ബി സി യുടെ കുടുംബത്തെ സന്ദർശിച്ചു.