Information
വിവിധ തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം..
6 Feb 20191 മിനിറ്റ് വായന

വിവിധ തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം. അഞ്ച് ജനറല്‍ തസ്തിക ഉള്‍പ്പെടെ ഒമ്പത് തസ്തികകളിലേക്കാണ് കേരള പി.എസ്.സി. അപേക്ഷ ക്ഷണിച്ചരിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ സോഷ്യല്‍ വര്‍ക്കര്‍, മെഡിക്കല്‍ റെക്കോഡ് ലൈബ്രേറിയന്‍, റിസപ്ഷനിസ്റ്റ്, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ്, സാങ്കേതികവിദ്യാഭ്യാസവകുപ്പില്‍ ലക്ചറര്‍ ഇന്‍ ടൂള്‍ ആന്‍ഡ് ഡൈ എന്‍ജിനീയറിങ് എന്നിവയാണ് ജനറല്‍ തസ്തികകള്‍. നാല് തസ്തികകളില്‍ സംവരണവിഭാഗക്കാര്‍ക്കുള്ള എന്‍.സി.എ. വിജ്ഞാപനങ്ങളാണ്..
വിശദ വിവരങ്ങള്‍ക്ക് www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ സെര്‍ച്ച് ചെയ്യാവുന്നതാണ്. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ രീതിയില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് ആറ്.





