Information
HomeNews

കുഞ്ഞിമംഗലത്ത് ചതുപ്പ് നികത്തുന്നു : കണ്ടലിന് നേരെ വീണ്ടും അതിക്രമം

23 Jun 20231 മിനിറ്റ് വായന
കുഞ്ഞിമംഗലത്ത് ചതുപ്പ് നികത്തുന്നു : കണ്ടലിന് നേരെ വീണ്ടും അതിക്രമം


പയ്യന്നൂര്‍: കുഞ്ഞിമംഗലത്ത് വീണ്ടും കണ്ടല്‍ക്കാടുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ട നിലയില്‍. പേരാപ്പുഴ - പുല്ലൻകോട് ക്രോസ് ബാറിനും ഏട്ടാള്‍ ക്രോസ് ബാറിനും ഇടയിലുള്ള തോട്ടം പ്രദേശത്താണ് വ്യാപകമായി കണ്ടല്‍ക്കാടുകള്‍ വെട്ടിമാറ്റി ചതുപ്പ് നിലം നികത്തിയത്.

നേരത്തെ കുഞ്ഞിമംഗലം തുരുത്തിയിലും എടാട്ട് മുണ്ടത്തോടും താമരംകുളങ്ങരയിലെ പൊരൂണിവയല്‍ പ്രദേശത്തും വ്യാപകമായി കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കപ്പെട്ടിരുന്നു.

അതീവപ്രാധാന്യമുള്ള പ്രദേശം

ഇരുപുഴകളുടേയു൦ മദ്ധ്യേ ദ്വീപ് പോലെയുള്ള സ്ഥലം തീരദേശ സംരക്ഷണ നിയമപ്രകാരം വളരെ പരിസ്ഥിതി പ്രാധാന്യമുള്ള സി.ആര്‍ സെഡ് പ്രദേശത്തില്‍ പെടുന്നതാണ് . ഇവിടെയാണ് ജെ.സി ബി ഉപയോഗിച്ച്‌ കണ്ടല്‍വനം നശിപ്പിച്ച്‌ ചതുപ്പ് നിലം നികത്തിയിട്ടുള്ളത്. പുഴയില്‍ നിന്നും അമ്ബത് മീറ്റര്‍ ചുറ്റളവില്‍ യാതൊരുവിധ നിര്‍മ്മാണ പ്രവൃത്തിയും പാടില്ലെന്നിരിക്കെയാണ് ഇരുപുഴകളുടെയും

രണ്ടു മീറ്റര്‍ അകലത്തില്‍ കണ്ടലുകള്‍ നശിപ്പിച്ചത്.

അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നുവെങ്കിലും കര്‍ശന നടപടി സ്വീകരിക്കാത്തതാണ് കണ്ടല്‍ നശീകരണം ആവര്‍ത്തിക്കുന്നത് - കുഞ്ഞിമംഗലം പൗരാവകാശ പരിസ്ഥിതി സംരക്ഷണ സമിതി

കണ്ടലുകളുടെ സ്വന്തം നാട് 

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍ക്കാടുകളുള്ള പഞ്ചായത്താണ് കുഞ്ഞിമംഗലം.

പെരുമ്ബപ്പുഴ, പുല്ലങ്കോട് പുഴയോരങ്ങളിലെ സര്‍ക്കാര്‍ റവന്യൂ പുറമ്ബോക്ക് സ്ഥലത്ത് ഇടതൂര്‍ന്ന് വളര്‍ന്ന് പന്തലിച്ച്‌ നില്‍ക്കുന്ന കണ്ടല്‍ക്കാടുകളുള്ള സ്ഥലങ്ങള്‍ വനംവകുപ്പ് ഏറ്റെടുത്ത് അതിര്‍ത്തിയിട്ട് 'കണ്ടല്‍ റിസര്‍വ് വന'മായി സംരക്ഷിച്ചുവരികയാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക