Information
HomeNews

'ഒടുവില്‍..'; വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസ് അറസ്റ്റില്‍

24 Jun 20231 മിനിറ്റ് വായന
'ഒടുവില്‍..'; വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസ് അറസ്റ്റില്‍


കോട്ടയം
: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി നിഖില്‍ തോമസ് പൊലീസ് പിടിയില്‍. കോട്ടയത്ത് വെച്ചാണ് അന്വേഷണ സംഘം നിഖിലിനെ പിടികൂടിയത്.

5 ദിവസമായി ഒളിവിലായിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതിന് നിഖിലിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നിഖില്‍ ഒളിവില്‍ പോയത്. നിഖിലിനെ എസ്.എഫ്.ഐയില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

കായംകുളം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പതിനാല് അംഗ സംഘമായിട്ടായിരുന്നു അന്വേഷണം. നിഖിലിന്റെ മാതാപിതാക്കളെയും നിഖിലുമായി ബന്ധമുള്ള എട്ട് പേരെയും സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു.

അതേ സമയം മുൻ എസ്.എഫ്.ഐ നേതാവിന് രണ്ട് ലക്ഷം രൂപ നല്‍കി നിഖില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക