Information
അക്രമകാരികളായ തെരുവ് നായകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത്
19 Jun 20231 മിനിറ്റ് വായന
അപകടകാരികളായ തെരുവ് നായകൾക്ക് ദയാവധം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപേക്ഷ നൽകി കണ്ണൂർ ജില്ലാ പഞ്ചായത്ത്. ഈ ആവശ്യം ഉന്നയിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യ സുപ്രീംകോടതിയെ സമീപിച്ചു. തെരുവുനായ ആക്രമണത്തിൽ മരിച്ച 11കാരൻ നിഹാൽ നൗഷാദിനെ അടക്കമുള്ളവരെ ചൂണ്ടിക്കാണിച്ചാണ് അപേക്ഷ നൽകിയത്. തെരുവുനായ അക്രമങ്ങൾ വർദ്ധിച്ചുവരുന്നതായും അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജൂൺ 12ന് വൈകുന്നേരമാണ് നിഹാലിനെ തിരുവ് നായ്ക്കൾ ആക്രമിച്ചത്. ഭിന്നശേഷിക്കാരനായ നിഹാൽ വീടിന്റെ ഗേറ്റിനു പുറത്തിറങ്ങിയപ്പോൾ തെരുവ് നായകൾ കൂട്ടമായി ആക്രമിക്കുകയായിരുന്നു. ബോധരഹിതനായ നിലയിലാണ് നാട്ടുകാർ നിഹാലിനെ കണ്ടെത്തിയത്. ഇന്നു മുഴപ്പിലങ്ങാട് തെരുവ് നായയുടെ അക്രമത്തിൽ ഒരു കുട്ടിക്ക് പരിക്കുണ്ട്.





