Information
HomeNews

ക്രെഡിറ്റ് രീതി സ്‌കൂളുകളിലേക്കും: പ്രവൃത്തിദിനങ്ങൾ വർധിക്കും

2 Jun 20231 മിനിറ്റ് വായന
ക്രെഡിറ്റ് രീതി സ്‌കൂളുകളിലേക്കും: പ്രവൃത്തിദിനങ്ങൾ വർധിക്കും

തിരുവനന്തപുരം: കോളേജുകളിലേതു പോലെ സ്‌കൂൾ വിദ്യാഭ്യാസത്തിലും ക്രെഡിറ്റ് പരിഷ്‌കാരം നടപ്പാക്കാൻ കേന്ദ്രസർക്കാർ. ഈയിടെ പുറത്തിറക്കിയ നാഷണൽ ക്രെഡിറ്റ് ഫ്രെയിം വർക്കിലാണ് പ്രീ-പ്രൈമറി മുതൽ ഗവേഷണംവരെ വിദ്യാഭ്യാസം ഒരു കുടക്കീഴിലാക്കണമെന്ന ശുപാർശ. എന്നാൽ, അടുത്തിടെ ഡൽഹിയിൽ വിളിച്ച ഉന്നതതലയോഗത്തിൽ കേരളം ഇതിനോട് യോജിച്ചില്ല. സ്‌കൂൾ വിദ്യാഭ്യാസം ക്രെഡിറ്റ് ഘടനയിലേക്കു മാറുമ്പോൾ അധ്യയനദിവസങ്ങളും കൂട്ടണമെന്നതാണ് വെല്ലുവിളി.

ഇത്തവണ 220 പ്രവൃത്തിദിനങ്ങളാക്കാൻ സംസ്ഥാന സർക്കാർ നിർദേശിച്ചിരുന്നു. ഇതു കുട്ടികളുടെ പഠനഭാരം കൂട്ടുമെന്ന വാദമുയർത്തി അധ്യാപകസംഘടനകൾ എതിർത്തതോടെ സർക്കാർ ഭാഗികമായി പിന്മാറി.

ക്രെഡിറ്റ് നഷ്ടം
അധ്യയനദിവസങ്ങൾ നഷ്ടമായാൽ വിദ്യാർഥിക്ക് അക്കാദമികനഷ്ടമുണ്ടാക്കുമെന്നതാണ് ഈ സംവിധാനത്തിലെ പ്രശ്‌നം. ആയതിനാൽ, ഒരു അധ്യയനവർഷം 1200 മണിക്കൂർ പഠനമെന്നത് വൈകാതെ നിർബന്ധമാക്കേണ്ടിവരും.

ഇത് ഉറപ്പാക്കാനായില്ലെങ്കിൽ സ്‌കൂൾ വിദ്യാഭ്യാസത്തിലെ ദേശീയധാരയിൽനിന്ന് നാം പിന്നോട്ടുപോകുമെന്ന് വിദ്യാഭ്യാസവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക