Information
HomeNews

ചൂട്ടാട്, പുതിയവളപ്പ് കടപ്പുറത്തെ കരയിടിച്ചില്‍: തഹസില്‍ദാര്‍ പരിശോധന നടത്തി

22 Jun 20231 മിനിറ്റ് വായന
ചൂട്ടാട്, പുതിയവളപ്പ് കടപ്പുറത്തെ കരയിടിച്ചില്‍: തഹസില്‍ദാര്‍ പരിശോധന നടത്തി


പഴയങ്ങാടി
: മാടായി പഞ്ചായത്തിലെ തീരദേശ ഗ്രാമങ്ങളായ ചൂട്ടാട്, പുതിയവളപ്പ് കടപ്പുറത്ത് വൻ കരയിടിച്ചിലിനെ തുടര്‍ന്ന് എം.വിജിൻ എം.എല്‍.എയുടെ നിര്‍ദ്ദേശ പ്രകാരം പയ്യന്നൂര്‍ തഹസില്‍ദാര്‍ എം.കെ മനോജ് കുമാറും സംഘവും പരിശോധന നടത്തി. കരയിടിച്ചില്‍ അപകടകരമാം വിധമാണെന്നും ഇതിനെ കുറിച്ച്‌ ജില്ല കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും തഹസില്‍ദാര്‍ പറഞ്ഞു.

കടല്‍ഭിത്തി ഇല്ലാത്ത ഇവിടെ മഴ ശക്തമാകുന്നതിനു മുൻപ് തന്നെ വൻ തോതില്‍ കരയിടിഞ്ഞ് കൊണ്ടിരുന്നു. തീരദേശവാസികളെ കടുത്ത ഭീതിയിലാഴ്ത്തിയാണ് കര ഇടിയുന്നത്. തഹസില്‍ദാറെ കൂടാതെ ഭൂരേഖ തഹസില്‍ദാര്‍ ഇ.കെ രാജൻ, മാടായി വില്ലേജ് ഓഫീസര്‍ പി.വി സുരേഷ്‌കുമാര്‍, വാര്‍ഡ് അംഗം സമദ് ചൂട്ടാട്, എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി ഒ.കെ രതീഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക