Information
HomeNews

റീ സൈക്കിൾ പദ്ധതി കേരളത്തിന് മാതൃക: സ്പീക്കർ

2 Jun 20231 മിനിറ്റ് വായന
റീ സൈക്കിൾ പദ്ധതി കേരളത്തിന് മാതൃക: സ്പീക്കർ

പയ്യന്നൂർ ഷേണായി സ്മാരക ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നൂറോളം സൈക്കിളുകൾ വിതരണം ചെയ്തു
പയ്യന്നൂർ കണ്ടങ്കാളി ഷേണായി സ്മാരക ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നടപ്പാക്കുന്ന റീസൈക്കിൾ പദ്ധതി കേരളം ഏറ്റെടുക്കേണ്ട മാതൃകയാണെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. സ്‌കൂള്‍ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ സൈക്കിൾ ചലഞ്ചിലൂടെ ശേഖരിച്ച് കേടുപാടുകൾ മാറ്റി പെയിൻ്റ് അടിച്ച് നവീകരിച്ച് നിർധനരായ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്ന പദ്ധതിയാണ് റീ സൈക്കിൾ.
 
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ ടി ഐ മധുസൂദനന്‍ എം എല്‍ എ അധ്യക്ഷനായി. വിദ്യാര്‍ഥികളുടെ പൊതു ഉപയോഗത്തിനായി സ്‌കൂളില്‍ സൂക്ഷിക്കുന്ന സൈക്കിളുകള്‍ക്കായി ഒരുക്കിയ സൈക്കിള്‍ കോര്‍ണര്‍ നഗരസഭ വൈസ് ചെയർപേഴ്സൺ പി വി കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. സൈക്കിൾ റിപ്പയറിംഗിന് വിദ്യാർഥികളെ പ്രാപ്തരാക്കിയ പ്രേമരാജന് എസ് പി സി കണ്ണൂര്‍ റൂറല്‍ ജില്ല നോഡല്‍ ഓഫീസര്‍ വി രമേശന്‍ ഉപഹാരം നല്‍കി.

കൗൺസിലർമാരായ എം പ്രസാദ്, എം ആനന്ദൻ, കെ ബാലൻ, കെ കെ ഫൽഗുണൻ, ടി പി അനിൽകുമാർ, വസന്ത രവി, അത്തായി പത്മിനി, ഇ ശാരിക, സ്കൂൾ പ്രിൻസിപ്പൽ പി വി വിനോദ് കുമാർ, റീസൈക്കിൾ പ്രൊജക്ട് കോർഡിനേറ്റർ സി വി രാജു, മുൻ നഗരസഭാ ചെയർമാർ അഡ്വ.ശശി വട്ടക്കൊവ്വൽ, പയ്യന്നൂർ ഡി വൈ എസ് പി കെ ഇ പ്രേമചന്ദ്രൻ,
സി പി ഒ മിനി നമ്പ്യാർ , വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനാ പ്രതിനിധികൾ, സ്കൂൾ അധികൃതർ, പിടിഎ, മദർ പി ടി എ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക