Kerala
6000 പാക്കറ്റ് പുകയില പുകയില ഉല്പന്നങ്ങളുമായി അസം സ്വദേശികള്‍ പിടിയില്‍
31 Jan 20191 മിനിറ്റ് വായന

കൊച്ചി: പുകയില ഉല്പന്നങ്ങളുമായി രണ്ട് പേര് പിടിയില്‍. കാലടി സംസ്കൃത സര്‍വകലാശാലയ്ക്ക് സമീപത്തു നിന്നുമാണ് അസം സ്വദേശികളായ രണ്ടുപേര്‍ പിടിയിലായത്. നിരോധിച്ച 6000 പാക്കറ്റ് പുകയില ഉല്പന്നങ്ങളുമായാണ് ഇവര്‍ പിടിയിലായത്. ജുല്‍ഫുക്കര്‍ അലി, ഇസ്റാഫിന് അലി എന്നിവരാണ് കാലടി പോലീസിന്റെ വലയിലകപ്പെട്ടത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വില്‍പ്പനയ്ക്കായി എത്തിച്ചതായിരുന്നു പുകയില. പ്രതികളെ ചോദ്യം ചെയ്യലിന് ശേഷംപ്രതികളെ കോടതിയില്‍ ഹാജരാക്കും.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും





