Information
HomeNews

റയില്‍വേയില്‍ 3624 ഒഴിവുകള്‍; പത്താം ക്ലാസ് മിനിമം യോഗ്യത

28 Jun 20231 മിനിറ്റ് വായന
റയില്‍വേയില്‍ 3624 ഒഴിവുകള്‍; പത്താം ക്ലാസ് മിനിമം യോഗ്യത


വെസ്റ്റേണ്‍ റെയില്‍വേ 3624 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
രജിസ്ട്രേഷൻ നടപടികള്‍ ജൂണ്‍ 27ന് ആരംഭിക്കും.

അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2023 ജൂലൈ 26 ആണ്.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആര്‍ആര്‍സി ഡബ്ല്യുആറിന്റെ ഔദ്യോഗിക സൈറ്റായ rrc-wr.com വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

യോഗ്യതാ മാനദണ്ഡം: അംഗീകൃത ബോര്‍ഡില്‍ നിന്ന് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ 10, പ്ലസ്ടു പരീക്ഷാ സമ്ബ്രദായത്തില്‍ മെട്രിക്കുലേറ്റ് അല്ലെങ്കില്‍ പത്താം ക്ലാസ് പരീക്ഷ പാസായിരിക്കണം.

അപേക്ഷാ ഫീസ് 100 രൂപ (നോണ്‍ റീഫണ്ട്). എസ് സി/ എസ് ടി/പിഡബ്ല്യു‍‍ഡി/വനിതാ അപേക്ഷകര്‍ എന്നിവര്‍ ഫീസ് അടക്കേണ്ടതില്ല.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക