Information
നടാലിൽ വാഹനാപകടം: 2 ഓട്ടോ റിക്ഷ ഡ്രൈവർമാർക്ക് പരിക്ക്
14 Jun 20231 മിനിറ്റ് വായന
എടക്കാട് : ദേശീയപാത 66 ൽ നടാലിൽ ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ 2 ഓട്ടോ റിക്ഷ ഡ്രൈവർമാർക്ക് പരിക്ക് പറ്റുകയും ഓട്ടോറിക്ഷകൾ തകരുകയും ചെയ്തു.
എറണാകുളത്തു നിന്നും കണ്ണൂരിലേക്ക് പോകുന്ന പാർസൽ വാൻ നിയന്ത്രണം വിട്ടു മരത്തിൽ ഇടിച്ചു ആണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ മരം പൊരിഞ്ഞു വീണു ഓട്ടോറിക്ഷകൾ തകകരുകയും മറ്റൊരു ഓട്ടോ റിക്ഷയിൽ പാർസൽ വാൻ ഇടിച്ചുമാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.





