Information
HomeNews

കണ്ണൂർ മെഡിക്കൽ കോളേജിൽ 263 തസ്‌തികയ്‌ക്കുകൂടി അംഗീകാരം

30 Jun 20231 മിനിറ്റ് വായന
കണ്ണൂർ മെഡിക്കൽ കോളേജിൽ 263 തസ്‌തികയ്‌ക്കുകൂടി അംഗീകാരം


കണ്ണൂർ ഗവൺമെന്റ്‌ മെഡിക്കൽ കോളേജിലെ 263 തസ്‌തികയ്‌ക്കുകൂടി അംഗീകാരം നൽകാൻ ധന വകുപ്പിൽ ധാരണയായി. മെഡിക്കൽ കോളേജിലെ 210 നോൺ ടീച്ചിങ്‌ തസ്‌തിയ്‌ക്കാണ്‌ അംഗീകാരം ലഭിക്കുക. ഇതിൽ നഴ്‌സിങ്‌ അസിസ്‌റ്റന്റ്‌ ഗ്രേഡ്‌ 1, 2 ഹോസ്‌പിറ്റൽ അറ്റൻഡന്റ്‌ ഗ്രേഡ്‌ ഒന്ന്‌, രണ്ട്‌ തസ്‌തികകൾ ഉൾപ്പെടും. കോളേജ്‌ ഓഫ്‌ ഫാർമസ്യുട്ടിക്കൽസിലെ പ്രൊഫസർ, അസോസിയേറ്റ്‌ പ്രൊഫസർ, ട്യൂട്ടർ തുടങ്ങീ 26 അധ്യാപക തസ്‌തിക അംഗീകരിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക