Information
ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം അപകടത്തില്‍പ്പെട്ടു; വിട്ടുകിട്ടാന്‍ 20 ലക്ഷം രൂപ കെട്ടിവെക്കണം
10 Jun 20231 മിനിറ്റ് വായന
കൊടുങ്ങല്ലൂർ:തേഡ് പാർട്ടി ഇൻഷുറൻസ് പരിരക്ഷയില്ലാത്ത വാഹനാപകടത്തിനിടയാക്കിയ വാഹനം വിട്ടുകിട്ടണമെങ്കിൽ ഗുരുതരമായ പരിക്കേറ്റ ഇരയ്ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം സെക്യൂരിറ്റിയായി കെട്ടിവയ്ക്കണമെന്ന് കോടതി.
കയ്പമംഗലം പോലീസ് രജിസ്റ്റർ ചെയ്ത വാഹനാപകട ക്കേസിലാണ് കൊടുങ്ങല്ലൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.എൻ. ആഷ ഉത്തരവിട്ടത്.
കൊടുങ്ങല്ലൂർ - ഗുരുവായൂർ ദേശീയപാതയിൽ കയ്പമംഗലം ബോർഡിനു സമീപം ബുള്ളറ്റ് യാത്രക്കാരന് ഗുരുതരപരിക്കേറ്റ സംഭവത്തിലെ ജീപ്പ് വിട്ടുകിട്ടാൻ ഉടമ നൽകിയ ഹർജിയിലാണ് വിധി. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇരയ്ക്കു വേണ്ടി അഡ്വ. കെ.ജെ. യദുകൃഷ്ണ കഴിമ്പ്രം, പദ്മ പ്രഭുൽദാസ് എന്നിവർ ഹാജരായി.





