Information
HomeNews

കുഞ്ഞിമംഗലം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ജൂലായ് 1ന്

23 Jun 20231 മിനിറ്റ് വായന
കുഞ്ഞിമംഗലം  സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ജൂലായ് 1ന്
കുഞ്ഞിമംഗലം : കുഞ്ഞിമംഗലം സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ജൂലായ് 1ന് വൈകിട്ട് 4.30ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിര്‍വഹിക്കും.

എം.വിജിൻ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഓഫീസ് റൂം, ഫ്രണ്ട് ഓഫീസ്, ശുചിമുറി മുകളിലത്തെ നിലയില്‍ റെക്കോര്‍ഡ് റൂം, ഡൈനിംഗ് ഹാള്‍, ശുചിമുറിയും ഉള്‍പ്പടും. 1353 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് നിര്‍മാണം. ഇതോടൊപ്പം ചുറ്റുമതില്‍, മുറ്റം ഇന്റര്‍ലോക്ക് ഫര്‍ണിച്ചര്‍, കംമ്ബ്യൂട്ടര്‍ എന്നവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി. 44 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രസ്തുത പദ്ധതിക്ക് അനുവദിച്ചത്.

പരിപാടി വിജയിപ്പിക്കുന്നതിന് ചെയര്‍മാനായി എം വിജിൻ എം.എല്‍.എ, വര്‍ക്കിംഗ് ചെയര്‍പേഴ്സണായി കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് എ.പ്രാര്‍ത്ഥനയും കണ്‍വീനറായി പയ്യന്നൂര്‍ തഹസില്‍ എം.കെ. മനോജ് കുമാര്‍ എന്നിവരടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക