Information
HomeNews

നമ്പർ പ്ലേറ്റിൽ ‘അലി’യെ കൊണ്ടുവരാൻ കൃത്രിമം; 13,000 രൂപ പിഴയിട്ട് പയ്യന്നൂർ ആർ.ടി.ഒ.

29 Jul 20211 മിനിറ്റ് വായന
നമ്പർ പ്ലേറ്റിൽ ‘അലി’യെ കൊണ്ടുവരാൻ കൃത്രിമം; 13,000 രൂപ പിഴയിട്ട് പയ്യന്നൂർ ആർ.ടി.ഒ.

 




വണ്ടിയുടെ നമ്പർ പ്ലേറ്റിൽ സ്വന്തം പേര് വരാനായി രജിസ്ട്രേഷൻ നമ്പറിൽ കൃത്രിമം കാണിച്ച ബൈക്ക് ഉടമയ്ക്ക് പിഴ. 13,000 രൂപയാണ് മോട്ടോർ വകുപ്പ് പിഴ ചുമത്തിയത്. 


കുഞ്ഞിമംഗലത്തെ എംകെ മുഹമ്മദലിയാണ് നമ്പർ പ്ലേറ്റിൽ അലി എന്ന് എഴുതാനായി കൃത്രിമം കാണിച്ചത്. കെഎൽ 13 എഎൽ 1818 എന്ന നമ്പറിലുള്ളതാണ് അലിയുടെ വണ്ടി. ഇതിൽ നിന്ന് എ എല്ലിനൊപ്പം 1 ചേർത്ത് തന്‍റെ പേരിലുള്ള അലി വരും വിധം AL1 ചേർത്തുവയ്ക്കുകയായിരുന്നു. വാഹനപരിശോധനയിൽ നമ്പർ ക്രമീകരണത്തിലെ മാറ്റം ശ്രദ്ധിക്കുന്നത്. 


പയ്യന്നൂർ ജോയിന്‍റ് ആർ.ടി.ഒ ടി.പി.പ്രദീപ് കുമാറിന്‍റെ നിർദേശം അനുസരിച്ച് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.ജി.സുധീഷാണ് പിഴ ചുമത്തിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക