Information
HomeNews

12 കുപ്പി മദ്യം പിടികൂടി

17 Jun 20231 മിനിറ്റ് വായന
12 കുപ്പി മദ്യം പിടികൂടി

പയ്യന്നൂർ  : എക്സൈസ് പരിശോധനയിൽ 12 കുപ്പി വിദേശമദ്യവുമായി യുവാവിനെപിടികൂടി. കുഞ്ഞിമംഗലം സ്വദേശി എൻ.പ്രമോദിനെ (45)യാണ്
പയ്യന്നൂർ റേഞ്ച് എക്സൈസ്പ്രിവന്റീവ് ഓഫീസർ ശശി ചേണിച്ചേരിയും സംഘവും പിടികൂടിയത്. കോത്തായിമുക്കു ഭാഗത്തു നടത്തിയ റെയ്‌ഡിലാണ് 12കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിലായത്.റെയ്ഡിൽ ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ ദീപക് കെ എം., പീത›ബരൻ എ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ്. കെ, രാഹുൽ. പി വി ഡ്രൈവർ എൻ വി പ്രദീപ്‌എന്നിവരും ഉണ്ടായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക