Information
HomeNews

മാട്ടൂലിൽ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: 12കാരൻ രക്ഷപ്പെട്ടത് തൊട്ടടുത്തുള്ള ഫ്രൂട്ട്സ് ഷോപ്പിൽ കയറിയതിനാൽ

23 Jun 20231 മിനിറ്റ് വായന
മാട്ടൂലിൽ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: 12കാരൻ രക്ഷപ്പെട്ടത് തൊട്ടടുത്തുള്ള ഫ്രൂട്ട്സ് ഷോപ്പിൽ കയറിയതിനാൽ


മാട്ടൂൽ
: മാട്ടൂൽ നജാത്ത് ഹയർ സെക്കണ്ടറി സ്ക്കൂളിൽ പഠിക്കുന്ന 12 വയസ്സുള്ള എട്ടാം തരം വിദ്യാർത്ഥിയെ തട്ടികൊണ്ടു പോവാൻ ശ്രമം.

ഇന്ന് വൈകുന്നേരം 4 മണിക്ക് സ്ക്കൂൾ വിട്ട് മുനീർ സ്ക്കൂൾ ഭാഗത്തേക്ക് സൈക്കിൾ ചവിട്ടി വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിയെ  പിന്തുടർന്ന് വന്ന ഒട്ടോറിക്ഷയിൽ ബലമായി കയറ്റാനുള്ള ശ്രമമാണ് ഉണ്ടായത്.

കുട്ടി ഇവരിൽ കുതറി മാറി തൊട്ടടുള്ള ഫ്രൂട്ട് കടയിൽ,കയറി രക്ഷപ്പെടുകയാണ് ഉണ്ടായത്. ഇതറിഞ്ഞ് നാട്ടുകാർ  എത്തിയെങ്കിലും ഓട്ടോറിക്ഷയെ കണ്ടെത്താൻ സാധിച്ചില്ല. പ്രതികളെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്  മാതാവ് പഴയങ്ങാടി പോലീസിൽ പരാതി നൽകി.സി.ഐ. സന്തോഷ് കുമാർ ; എസ്.ഐ രൂപ മധുസൂധനൻ എന്നിവർ കുട്ടിയിൽ നിന്ന് മൊഴി രേഖപ്പെടുത്തി.


രക്ഷിതാവിനോടപ്പം കല്ല്യാശ്ശേരി നിയോജക മണ്ഡലം മുസ്ലീം ലീഗ് സിക്രട്ടറി എ.പി. ബദറുദ്ദിൻ, മാട്ടൂൽ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി  കെ.പി. അബ്ദുൽ നാസർ, ഒന്നാം വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.കെ. അഷ്റഫ് എന്നിവർ സ്റ്റേഷനിൽ എത്തി.

പ്രദേശത്ത് വിദ്യാർത്ഥികൾക്ക് സ്ക്കൂളിലേക്കും മദ്രസ്സയിലേക്കും സമാധാനപരമായി പോയി വരാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും ഇത്തരം സാമൂഹ്യവിരുദ്ധരെ കണ്ടെത്തി നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്ന് അർഹമായ ശിക്ഷ നൽകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക