Information
HomeNews

110 കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചുവീണ് യുവാവ്; അമ്പരിപ്പിക്കും വീഡിയോ

21 Jun 20231 മിനിറ്റ് വായന
110 കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചുവീണ് യുവാവ്; അമ്പരിപ്പിക്കും വീഡിയോ

 110 കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന അതിവേഗ ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചുവീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.


അപകടത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.


ട്രെയിനില്‍ നിന്നും തെറിച്ചവീണ ഇയാള്‍ പ്ലാറ്റ്ഫോമിലൂടെ ഏറെ നേരം നിരങ്ങി നീങ്ങുന്നതും പിന്നീട് എഴുന്നേല്‍ക്കുന്നതും വീഡിയോയില്‍ കാണാം. സ്റ്റോപ്പില്ലാത്ത സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലേക്ക് ഇയാള്‍ എങ്ങനെ വീണു എന്നത് വ്യക്തമല്ല. പട്ലിപുത്ര എക്സ്പ്രസില്‍ നിന്ന് യുവാവ് ഷാജഹാന്‍പൂരിലെ പ്ലാറ്റ്ഫോമിലേക്ക് തെറിച്ചുവീണത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക