Information
HomeNews

രാമപുരം വഴിയോര വിശ്രമകേന്ദ്രം ഇന്ന് (ജൂൺ 11 ന് ) വൈകിട്ട് 6 മണിക്ക് എം വിജിൻ എം എൽ എ ഉദ്ഘാടനം നിർവ്വഹിക്കും

11 Jun 20231 മിനിറ്റ് വായന
രാമപുരം വഴിയോര വിശ്രമകേന്ദ്രം ഇന്ന് (ജൂൺ 11 ന് ) വൈകിട്ട് 6 മണിക്ക് എം വിജിൻ എം എൽ എ ഉദ്ഘാടനം നിർവ്വഹിക്കും

പിലാത്തറ - പഴയങ്ങാടി- പാപ്പിനിശ്ശേരി റോഡിൽ രാമപുരത്ത് കെ എസ് ടി പി റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 1.35 കോടി രൂപ ചെലവിൽ നിർമ്മിച്ച കേന്ദ്രം ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കുന്നതിനും, ഭക്ഷണം കഴിക്കുന്നതിനും സാധ്യമാകുന്ന നിലയിലാണ് നിർമ്മിച്ചിരിക്കുന്നത്. 

 കെ എസ് ടി പി വിഭാഗം രണ്ട് തവണ നടത്തിപ്പിനായി ടെൻറർ ക്ഷണിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങളിൽ ഉണ്ടായിട്ടുള്ള ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം ആരും ഏറ്റെടുക്കാൻ തയ്യാറായി മുന്നോട്ട് വന്നില്ല. 

പ്രസ്തുത വിഷയം എം വിജിൻ MLA നിരവധി തവണ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഇതിൻ്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന് വഴിയോര വിശ്രമ കേന്ദ്രത്തിൻ്റെ ചുമതല നൽകുകയും, ടെൻ്റർ നടപടികൾ ലഘൂകരിച്ച് നടത്തിപ്പിനായി ടെൻ്റർ ക്ഷണിക്കുകയും ചെയ്തു. ഇതിൻ്റെ ഭാഗമായി ചെറുതാഴം ടൂറിസം ഡെവലപ്പ്മെൻ്റ് സൊസൈറ്റി നടത്തിപ്പിൻ്റെ ചുമതല ഏറ്റെടുത്തിരിക്കുകയാണ്.

50 സെന്റിനകത്ത് വരുന്ന പ്രസ്തുത വിശ്രമ കേന്ദ്രത്തിൽ റസ്റ്റോറന്റ്, ശുചിമുറികൾ കുട്ടികൾക്കായുളള കളിയുപകരണങ്ങൾ ഉൾപ്പെടുന്ന പാർക്ക്, പാർക്കിംഗ് സൌകര്യം, ഇരിപ്പിടങ്ങൾ പുന്തോട്ടം, കലാസാംസ്ക്കാരിക പരിപാടികൾ നടത്തുന്നതിനുള്ള സ്റ്റേജ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 50 ലധികം വാഹനങ്ങൾക്ക് ഒരെ സമയം പാർക്ക് ചെയ്യാൻ സാധിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക