Information
10 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ
12 Jun 20231 മിനിറ്റ് വായന
പയ്യന്നൂർ : പത്ത് കുപ്പി വിദേശമദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.ചെറുപുഴ പാറോത്തുംനീർ സ്വദേശി പി.സുരേഷിനെ(43)യാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ.വൈശാഖും സംഘവും പിടികൂടിയത്.ഹൈവേ പട്രോളിംഗിനിടെ ലഭിച്ച വിവരത്തെ തുടർന്ന്കുറ്റൂർ മുള്ളരിയാനത്ത് വെച്ചാണ് മദ്യശേഖരവുമായി യുവാവ് പിടിയിലായത്.റെയ്ഡിൽ
പ്രിവൻ്റീവ്ഓഫീസർമാരായ പി.വി.ശ്രീനിവാസൻ, പീതാംബരൻ, സിവിൽ എക്സൈസ് ഓഫീസർ ഇബ്രാഹിം ഖലീൽ, ഡ്രൈവർ പ്രദീപൻ എം വി. എന്നിവരും ഉണ്ടായിരുന്നു





