Information
HomeNews

വിദ്യാർഥികളുടെ മിനിമം ചാർജ് വർധിപ്പിക്കണം; അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകൾ

23 May 20231 മിനിറ്റ് വായന
വിദ്യാർഥികളുടെ മിനിമം ചാർജ് വർധിപ്പിക്കണം; അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകൾ

തിരുവനന്തപുരം: ജൂൺ ഏഴ് മുതൽ അനിശ്ചിതകാല പ ണിമുടക്ക് പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകൾ. വിദ്യർഥികളുടെ കൺസഷൻ മിനിമം അഞ്ച് രൂപയായി ഉയർത്തണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം.

12 ഓളം ബസ് ഓണേഴ്സ് സംഘടനകളുടെ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്. നിലവിൽ സർവീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടെയും പെർമിറ്റ് അതേപടി നിലനിർത്തണം, ലിമിറ്റഡ് സറ്റോപ്പ് ബസുകൾ തുടരാൻ അനുവദിക്കണം. വിദ്യാർഥി കൺസഷന് പ്രായപരിധി നിശ്ചയിക്കണം തുടങ്ങിയ ആവശ്യങ്ങളും ഇവർ സർക്കാരിന് മുന്നിൽ വയ്ക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക