Information
ഓടിയെത്താനാകാതെ ഫോൺപേയും ഗൂഗിൾ പേയും; റെക്കോർഡിട്ട് പേടിഎം
12 May 20231 മിനിറ്റ് വായന
ദില്ലി: ഫോൺ പേ, ഗൂഗിൾ പേ എന്നിവയെ മറികടന്ന് ഇന്ത്യൻ ഫിൻടെക് ഭീമനായ പേടിഎം. 2022- 23 സാമ്പത്തിക വർഷത്തിലെ വരുമാന റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ പേടിഎമ്മിന്റെ വരുമാനം 7,991 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ ഒമ്പത് മാസങ്ങളിലെ ഫോൺ പേയുടെ യുടെ വരുമാനമായ 1,912 കോടി രൂപയേക്കാൾ മുന്നിലാണ് പേടിഎമ്മിന്റെ വരുമാനം. 2,334 കോടി രൂപയാണ് പേടിഎമ്മിന്റെ ആദ്യ പാദ വരുമാനം.
ഫോൺപേയും ഗൂഗിൾ പേയും യുപിഐ പി2പിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ബിസിനസ്സിന്റെ വൈവിധ്യവൽക്കരണത്തിലാണ് പേടിഎം ശ്രദ്ധീകരിച്ചത്. വാസ്തവത്തിൽ പേടിഎം മർച്ചന്റ് പേയ്‌മെന്റുകള്‍ക്ക് കൂടുതൽ ശ്രദ്ധ നൽകിയെന്ന് പറയാം. നാലാം പാദത്തിൽ, വാർഷികാടിസ്ഥാനത്തിൽ 101 ശതമാനം വർധിച്ച് 182 കോടി രൂപയുടെ യുപിഐ ഇൻസെന്റീവും പേടിഎമ്മിനുണ്ടായിരുന്നു.





