Information
കണ്ണൂർ സർവകലാശാല അറിയിപ്പ്
31 May 20231 മിനിറ്റ് വായന
👉കണ്ണൂർ സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം എസ് സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്), എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി), എം എസ് സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി എന്നീ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനായി 06-06-2023 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
👉കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്‌ട്രേഷൻ അഡീഷണൽ ഒപ്ഷണൽ കോ- ഓപ്പറേഷൻ സർട്ടിഫിക്കറ്റ് കോഴ്‌സ് (2022-23) ഇന്റേണൽ ഇവാലുവേഷൻറെ ഭാഗമായുള്ള അസൈൻമെന്റ് 2023 ജൂൺ 9 വൈകുന്നേരം 4 മണി വരെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കാം.
👉06.06.2023ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി എ, ബി ബി എ, ബി കോം ബിരുദം (പ്രൈവറ്റ് രജിസ്‌ട്രേഷൻ റഗുലർ -2020 അഡ്മിഷൻ) ഏപ്രിൽ 2023 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾ ടിക്കറ്റ് പ്രിന്റ് എടുത്ത ശേഷം ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത് ഹാൾ ടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഉച്ചക്ക് ശേഷം 1.30ന് തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാകണം. ഹാൾ ടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം.





