Information
HomeNews

സ്റ്റേഷനിൽ നിർത്താൻ മറന്നു; ആലപ്പുഴയിൽ ട്രെയിൻ പിന്നിലേക്കെടുത്ത് ലോക്കോ പൈലറ്റ്

22 May 20231 മിനിറ്റ് വായന
സ്റ്റേഷനിൽ നിർത്താൻ മറന്നു; ആലപ്പുഴയിൽ ട്രെയിൻ പിന്നിലേക്കെടുത്ത് ലോക്കോ പൈലറ്റ്

സ്റ്റേഷനിൽ നിർത്താൻ മറന്നതിനെ തുടർന്ന് ആലപ്പുഴയിൽ ട്രെയിൻ പിന്നിലേക്കെടുത്ത് ലോക്കോ പൈലറ്റ്. ആലപ്പുഴയിലെ ചെറിയനാട് എന്ന സ്റ്റേഷനിൽ നിർത്താതെ പോയ വേണാട് എക്സ്പ്രസാണ് പിന്നിലേക്ക് എടുത്തത്. ഏതാണ്ട് 700 മീറ്ററോളം ദൂരം പിന്നിലേക്കോടി ട്രെയിൻ സ്റ്റേഷനിൽ കാത്തുനിന്ന ആളുകളെ കയറ്റി യാത്ര തുടർന്നു. ഇന്ത്യ ടുഡേ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

രാവിലെ 7.45 ഓടെയായിരുന്നു സംഭവം. മാവേലിക്കര, ചെങ്ങന്നൂർ സ്റ്റേഷനുകൾക്കിടയിലുള്ള ചെറിയ ഒരു സ്റ്റേഷനാണ് ചെറിയനാട്. സ്റ്റേഷനിൽ സിഗ്നൽ ഇല്ലായിരുന്നു എന്നാണ് വിവരം. ഇതുകൊണ്ടാവാം ലോക്കോ പൈലറ്റിനു തെറ്റ് സംഭവിച്ചതെന്ന് അധികൃതർ പറയുന്നു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക