Information
HomeNews

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.70% വിജയം - ഏറ്റവും കൂടുതൽ ജയം കണ്ണൂരിൽ...

19 May 20231 മിനിറ്റ് വായന
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.70% വിജയം - ഏറ്റവും കൂടുതൽ ജയം കണ്ണൂരിൽ...

തിരുവനന്തപുരം ∙ എസ്എസ്എൽസി പരീക്ഷാഫലം മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കുന്നു. വിജയശതമാനം 99.7. 4,17,864 കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 4 മുതൽ ഓൺലൈനായി ഫലം പരിശോധിക്കാം. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും പ്രഖ്യാപിക്കും. നാളെ ഫലം പ്രഖ്യാപിക്കുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. കേരളത്തിലും ഗൾഫിലും ലക്ഷദ്വീപിലുമായി 4,19,128 വിദ്യാർഥികളാണു പരീക്ഷയെഴുതിയത്. കഴിഞ്ഞതവണ വിജയം 99.26%.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക