Information
HomeNews

24കാരനും 14കാരിയും തൂങ്ങി മരിച്ച നിലയിൽ

17 May 20231 മിനിറ്റ് വായന
24കാരനും 14കാരിയും തൂങ്ങി മരിച്ച നിലയിൽ

പാലക്കാട്:യുവാവിനേയും കൗമാരക്കാരിയായ പെൺകുട്ടിയേയുംമരിച്ച നിലയിൽ കണ്ടെത്തി. മലമ്പുഴ പടലിക്കാടാണ് സംഭവം. ഇരുവരേയും തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. ‌

കാളിപ്പാറ സ്വദേശിയായ 24 കാരനും 14കാരിയും മാണ് മരിച്ചത്. മൂന്ന് ദിവസം മുൻപ് ഇരുവരേയുംകാണ്മാനില്ലെന്ന് പൊലീസ് പരാതി ലഭിച്ചിരുന്നു.

പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും മരിച്ച നിലയിൽകണ്ടെത്തിയത്. മരിച്ചത് 14 വയസ് മാത്രം പ്രായമുള്ള കുട്ടിയാണെന്നതിനാൽ സംഭവത്തിൽ കൂടുതൽ അന്വേഷണംആവശ്യമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക