Information
HomeNews

കല്യാശ്ശേരി മണ്ഡലം തീരസദസ് മെയ് 22ന് നാളെ പുതിയങ്ങാടിയിൽ

21 May 20231 മിനിറ്റ് വായന
കല്യാശ്ശേരി മണ്ഡലം തീരസദസ് മെയ് 22ന് നാളെ പുതിയങ്ങാടിയിൽ
സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും, അവരുടെ പ്രശ്‌നങ്ങള്‍ നേരില്‍ മനസ്സിലാക്കുന്നതിനും പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനുമായി മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തീരസദസ്സ് - കല്യാശ്ശേരി മണ്ഡലത്തിൽ മെയ് 22ന് ഉച്ചക്ക് ശേഷം 3 മണി മുതൽ 7 മണി വരെ പുതിയങ്ങാടിയിൽ നടക്കും. എം വിജിൻ എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബഹു കായിക വഖഫ് ഹജ്ജ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ വി അബ്ദുറഹ്മാൻ മുഖ്യാതിഥിയായിരിക്കും

ജനപ്രതിനിധികളുമായുള്ള സംവാദം 3 മണി മുതൽ 4 മണിവരെ എരിപുരത്ത് മാടായി ബാങ്ക് മിനി ഓഡിറ്റോറിയത്തിൽ നടക്കും.

ആദ്യത്തെ രണ്ട് മണിക്കൂർ ജനപ്രതിനിധികളുമായുള്ള ചർച്ചയും, തുടർന്നുള്ള 2 മണിക്കൂർ മത്സ്യത്തൊഴിലാളികളുടെ പരാതി പരിഹാരം എന്ന നിലയിലുമാണ് തീര സദസ് സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മത്സ്യതൊഴിലാളികളെയും, മക്കളെയും ആദരിക്കുകയും അനുമോദിക്കുകയും ചെയ്യും. മത്സ്യതൊഴിലാളികൾക്കുള്ള ആനുകൂല്യ വിതരണവും ചടങ്ങിൽ നടക്കും.

മത്സ്യത്തൊഴിലാളികളുടെ പരാതികള്‍ പരിഹരിക്കുന്നതിനും സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവരിലേക്ക് എത്തിക്കുന്നതിനുമായാണ് സംസ്ഥാനത്തെ എല്ലാ തീരദേശ നിയോജക മണ്ഡലങ്ങളിലുമായി 47 കേന്ദ്രങ്ങളില്‍ 'തീരസദസ്സ്' പരിപാടി സംഘടിപ്പിക്കുന്നത്. 

തീരസദസിനു ശേഷം ഭാരത് ഭവൻ അവതരിപ്പിക്കുന്ന തിരയുടെ സംഗീതം തീരത്തിൻ്റെയും - സായാഹ്ന സംഗീത വിരുന്നും, പയ്യന്നൂർ എസ് എസ് ഓർഗസ്ട്ര അവതരിപ്പിക്കുന്ന സംഗീത വിരുന്നും ഉണ്ടാകും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക