Information
HomeNews

കീം 2023 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

31 May 20231 മിനിറ്റ് വായന
കീം 2023 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : കേരള എൻജിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ (കീം 2023) പ്രവേശന പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാം. ഉത്തര സൂചികയും ഇതിനൊപ്പം പുറത്ത് വിട്ടിട്ടുണ്ട്.

ആപ്ലിക്കേഷൻ നമ്പരും പാസ്‌വേർഡും നൽകിയാൽ കീം 2023 സ്കോർ കാർഡ് ലഭ്യമാകും. വെയിറ്റേജ് കണക്കാക്കാൻ പന്ത്രണ്ടാം ക്ലാസിലെ മാർക്കുകൾ വിദ്യാർഥികൾക്ക് സമർപ്പിക്കാം.

ഇതിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയാറാക്കി ഉടൻ പുറത്ത് വിടുമെന്നാണ് വിവരം. മേയ് 14ന് ആയിരുന്നു പരീക്ഷ.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക